കാൾ മാർക്സ്

Karl Marx



പത്തൊൻപതാം
 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ചിന്തകന്മാരിൽ പ്രമുഖനാണ് മാർക്സിയൻ തത്ത്വശാസ്ത്രത്തിന്റെ ശില്പിയായ കാൾ മാർക്സ് (ബെർലിൻ ജർമ്മൻ ഉച്ചാരണം: [kaːɐ̯l ˈhaɪnʀɪç ˈmaːɐ̯ks] (മേയ് 5,1818 – മാർച്ച് 14, 1883). തത്ത്വചിന്തകൻ, ചരിത്രകാരൻ, രാഷ്ട്രീയസാമ്പത്തികവിദഗ്ദ്ധൻ, രാഷ്ട്രീയ സൈദ്ധാന്തികൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു. ലോകമെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിന്തുടരുന്ന കാഴ്ചപ്പാടുകളുടെ അടിത്തറ ഇദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളാണ്. കാൾ ഹെൻറിച്ച് മാർക്സ് എന്നാണ്‌ പുർണ്ണനാമം. മനുഷ്യസമൂഹത്തിന്റെപരിണാമചരിത്രത്തെ ശാസ്ത്രീയമായി അപഗ്രഥിക്കുക്കയും വ്യാഖ്യാനിക്കുകയും ചെയ്തതിലൂടെ സോഷ്യലിസവുംകമ്മ്യൂണിസവും ഭാവിയിലെ സമൂഹസ്ഥിതിയായി വിഭാവനം ചെയ്യാൻ അദ്ദേഹത്തിന്‌ സാധിച്ചു. ലോകത്തിലെ തന്നെ മികച്ച ഒരു സാമ്പത്തിക വിദഗ്ദനായി കാൾ മാർക്സ് അറിയപ്പെടുന്നു. അദ്ദേഹം ധാരാളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ (1848), മൂലധനം (1867–1894) എന്നിവ അതിൽ പ്രധാനപ്പെട്ടവയാണ്.

Quick facts: ജനനം, മരണം …

സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു മധ്യവർഗ്ഗ കുടുംബത്തിലാണ് കാൾ മാർക്സ് ജനിച്ചത്. യൂണിവേഴ്സിറ്റി ഓഫ് ബോൺ, യൂണിവേഴ്സിറ്റി ഓഫ് ബെർലിൻ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. സർവ്വകലാശാല വിദ്യാഭ്യാസത്തിനിടക്കു വെച്ച് "യുവഹേഗേലിയന്മാർ" എന്നറിയപ്പെട്ടിരുന്ന പ്രഷ്യൻ ബുദ്ധിജീവികളുടെ ആശയങ്ങളിൽ ആകൃഷ്ടനായി. 1843 ൽ ജെന്നി വോൺ വെസ്റ്റ്ഫാലനെ വിവാഹം കഴിച്ചു. വിദ്യാഭ്യാസത്തിനു ശേഷം ഒരു പത്രത്തിൽ ജോലി ചെയ്യാൻ തുടങ്ങി. പിൽക്കാലത്ത് പ്രശസ്തമായ വൈരുദ്ധ്യാത്മക ഭൗതികവാദം എന്ന പ്രമാണത്തിനു വേണ്ടി ചിന്തിക്കാനും പ്രവർത്തിക്കാനും തുടങ്ങിയത് അക്കാലത്താണ്. 1843 ൽപാരീസിലേക്കു മാറുകയും അവിടത്തെ രണ്ട് പത്രങ്ങൾക്കു വേണ്ടി എഴുതുവാനും തുടങ്ങി. പാരീസിൽ വെച്ചാണ് കാൾ മാർക്സ് ഫ്രെഡറിക് ഏംഗൽസിനെകണ്ടുമുട്ടുന്നത്. പിന്നീട് രണ്ടുപേരും ചേർന്ന് പുസ്തകങ്ങൾ എഴുതാനും പ്രവർത്തിക്കാനും തുടങ്ങി.ബ്രസൽസിലേക്കു നാടുകടത്തപ്പെട്ട കാൾ മാർക്സ് അവിടെ കമ്മ്യൂണിസ്റ്റ് ലീഗിന്റെ അറിയപ്പെടുന്ന ഒരു വ്യക്തിത്വം ആയിമാറി. 1849 ൽ സർക്കാർ കാൾമാർക്സിനെലണ്ടനിലേക്ക് നാടുകടത്തി. ഇത്തവണ അദ്ദേഹം ഭാര്യയേയും കുട്ടികളേയും കൂടെ കൂട്ടിയിരുന്നു. സമൂഹത്തിന്റെ അടിസ്ഥാനശിലയായി തൊഴിലാളിവർഗ്ഗത്തെ കാണുകയും അവരോട് സംഘടിക്കാൻ ആഹ്വാനം ചെയ്യുകയും വഴി ലോകത്തെങ്ങുമുള്ള കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ആധാരമായ തത്ത്വചിന്താ പദ്ധതിയായ ശാസ്ത്രീയ സോഷ്യലിസത്തിന് അദ്ദേഹം തറക്കല്ലിട്ടു. ഭാവിയിൽ മനുഷ്യസമൂഹം എന്തെല്ലാം മാറ്റങ്ങൾക്ക് വിധേയമാവാൻ പോകുന്നു എന്ന് മാർക്സ് പ്രവചിക്കുകയും, തന്റെ നിരീക്ഷണങ്ങളെ യുക്തിപൂർവം സമർത്ഥിക്കുകയും ചെയ്തു.

കാൾ മാർക്സിന്റെ സാമൂഹ്യ, സാമ്പത്തിക ആശയങ്ങളെ പൊതുവേ മാർക്സിസംഎന്നു വിളിക്കപ്പെടുന്നു. ചൂഷകവർഗ്ഗവും ചൂഷിതവർഗ്ഗവും തമ്മിലുള്ള വർഗ്ഗസമരത്തിലൂടെയാണ് എല്ലാ സമൂഹവും മുന്നോട്ടു പോകുന്നതെന്ന് കാൾ മാർക്സ് പറയുന്നു. അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യ രീതിയെ മുതലാളിത്തം എന്ന് കാൾ മാർക്സ് വിശേഷിപ്പിച്ചു. മുതലാളിത്ത സാമൂഹ്യ വ്യവസ്ഥിതിയിലെ സ്വേച്ഛാധിപതികളും സ്വന്തം ലാഭത്തിനായി മാത്രം ജീവിച്ചുവരുന്നവരുമായ ബൂർഷ്വാസികൾ അഥവാ മുതലാളിവർഗ്ഗവും, അവരാൽ ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും തമ്മിൽ നിരന്തര സംഘർഷത്തിൽ അഥവാവർഗ്ഗസമരത്തിൽ ആയിരിക്കും. ആ സംഘർഷത്തിനൊടുവിൽ മുതലാളിത്തം തകർക്കപ്പെടുകയും പകരം സോഷ്യലിസംഎന്ന പുതിയ രീതി നടപ്പിൽ വരുകയും ചെയ്യുമെന്ന് കാൾ മാർക്സ് വിശ്വസിച്ചു. സോഷ്യലിസം നടപ്പിലാകുന്ന ഒരു സമൂഹത്തിൽ തൊഴിലാളി വർഗ്ഗം ആയിരിക്കും സമൂഹത്തെ ഭരിക്കുക.സോഷ്യലിസത്തിന്റെ അടുത്ത ഘട്ടമായി വർഗ്ഗരഹിതമായ, മനുഷ്യരെല്ലാം സമന്മാരായി ജീവിക്കുന്ന, കമ്മ്യൂണിസംഎന്ന ഒരു സാമൂഹ്യ സംവിധാനം നിലവിൽ വരും. സോഷ്യലിസവും, കമ്മ്യൂണിസവും സാമൂഹ്യവികാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘട്ടങ്ങളാണെന്ന് മാർക്സ് വിശ്വസിച്ചിരുന്നു. എന്നാൽ സോഷ്യലിസം ആദ്യം നടപ്പിലാക്കാനാണ് കാൾ മാർക്സ് പരിശ്രമിച്ചിരുന്നത്.

മാർക്സിന്റെ ആശയങ്ങളെ സ്വീകരിച്ച സോഷ്യലിസ്റ്റ് പാർട്ടികൾ പിന്നീട് പല രാജ്യങ്ങളിലും അധികാരത്തിലെത്തുകയുണ്ടായി. 1917 ൽസോവിയറ്റ് യൂണിയനും, 1949 ൽ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈനയുംഇതിനുദാഹരണങ്ങളാണ്. ലോകത്തെമ്പാടും പല തൊഴിലാളി യൂണിയനുകളും, തൊഴിലാളി വർഗ്ഗ പാർട്ടികളും മാർക്സിന്റെ ആശയങ്ങളെ പിന്തുടരുന്നവയാണ്. ലെനിനിസം,സ്റ്റാലിനിസം, മാവോയിസം, എന്നിവയെല്ലാം പിന്നീട് മാർക്സിന്റെ ആശയങ്ങളിൽ നിന്നും രൂപാന്തരം പ്രാപിച്ചതാണ്. ആധുനിക സാമൂഹിക ശാസ്ത്രത്തിന്റെ ശിൽപികളായ, എമിലി ദുർക്കെയിമും, മാക്സ് വെബറും തങ്ങൾ പിന്നീട് രൂപപ്പെടുത്തിയെടുത്ത ആശയങ്ങൾക്ക് ആധികാരികമായി കടപ്പെട്ടിരിക്കുന്നത് കാൾ മാർക്സിനോടാണത്രെ. ലോക ചരിത്രത്തെ ഏറ്റവും സ്വാധീനിച്ച നൂറു വ്യക്തികളുടെ ഹ്രസ്വ ചരിത്രമാണ് ദ ഹൻഡ്രഡ് എന്ന പേരിൽ മൈക്കിൾ ഹാർട്ട് 1978 ൽ പ്രസിദ്ധീകരിച്ച പുസ്തകം. ഈ പുസ്തകത്തിലെ നൂറുപേരുടെ പട്ടികയിൽ ഇരുപത്തിയേഴാം സഥാനം കാൾ മാർക്സിനാണ്.

ജീവചരിത്രം

ചെറുപ്പകാലം 1818–1835

പഴയ യൂറോപ്യൻ രാജ്യമായിരുന്നപ്രഷ്യയിലായിരുന്നു കാൾ മാർക്സിന്റെ ജനനം. പ്രഷ്യയിലെ ജർമ്മനിയുടെപടിഞ്ഞാറും ഫ്രാൻസിന്റെകിഴക്കുഭാഗത്തെയും അതിർത്തിക്കടുത്തുള്ള റൈൻലാൻഡ്എന്ന സ്ഥലത്ത് ട്രയർ എന്ന പട്ടണത്തിൽ1818 മേയ് 5-നാണ് അദ്ദേഹം ജനിച്ചത്.കാൾ മാർക്സിന്റെ കുടുംബം പരമ്പരാഗതമായി ജൂതമതത്തിൽവിശ്വസിക്കുന്നവരായിയിരുന്നു. അദ്ദേഹത്തിന്റെ മുത്തച്ഛൻ അറിയപ്പെടുന്ന ഒരു യഹൂദഗുരു ആയിരുന്നു. മുച്ഛനെപ്പോലെ അച്ഛനും മതപരമായ വിദ്യാഭ്യാസം ലഭിച്ചിരുന്നു. എന്നാൽ കാളിന്റെ പിതാവ് ഹെർഷൽ മാർക്സ്, കാൾ മാർക്സ് ജനിക്കുന്നതിനു മുൻപുതന്നെ യഹൂദമതം ഉപേക്ഷിച്ച്പ്രൊട്ടസ്റ്റന്റ് ക്രിസ്തുമതം സ്വീകരിച്ചിരുന്നു. അങ്ങനെ അദ്ദേഹം ഹെൻറിച്ച് എന്ന പേരുകൂടി തന്റെ പേരിനൊപ്പം ചേർക്കുകയുണ്ടായി. സാമ്പത്തികമായി ഭേദപ്പെട്ട, മദ്ധ്യവർഗ്ഗ കുടുംബമായിരുന്നു മാർക്സിന്റേത്. ഈ കുടുംബത്തിന് മുന്തിരിത്തോട്ടങ്ങൾ സ്വന്തമായുണ്ടായിരുന്നു. 1815 ൽ പിതാവ് ഹെർഷൽ മാർക്സ് ഒരു അഭിഭാഷകനായി ജോലി നോക്കാൻ തുടങ്ങി. നവോത്ഥാന മൂല്യങ്ങളിൽ വിശ്വസിച്ചിരുന്ന അദ്ദേഹത്തിന് ഇമ്മാനുവേൽ കാന്റിന്റേയും,വോൾട്ടയറിന്റേയും ആശയങ്ങളിലും താൽപര്യമുണ്ടായിരുന്നു. സ്വദേശമായ പ്രഷ്യയിലെ രാജവാഴ്ചയ്ക്ക് അറുതിവരുത്താനും ഭരണമാറ്റം വരുത്താനുമായി നടന്ന പ്രക്ഷോഭങ്ങളിൽ കാളിന്റെ പിതാവ് പങ്കുകൊണ്ടിരുന്നു. കാളിന്റെ മാതാവ് ഹെൻറിറ്റ പ്രെസ്ബർഗ് (20 ജൂലൈ 1788 – 30 നവംബർ 1863), പ്രാഥമികവിദ്യാഭ്യാസം മാത്രം ലഭിച്ച ഒരു ഡച്ച് യഹൂദ സ്ത്രീ ആയിരുന്നു. കുടുംബവും അതിലെ അംഗങ്ങളുടെ ക്ഷേമവും മാത്രമായിരുന്നു ആ സ്ത്രീയുടെ വികാരവിചാരങ്ങൾ. ഒരു വൻ വ്യവസായ കുടുംബത്തിലായിരുന്നു അവരുടെ ജനനം. ഈ കുടുംബമാണ് പിന്നീട് വൻകിട ഇലക്ട്രോണിക്സ് കമ്പനിയായ ഫിലിപ്സ് ഇലക്ട്രോണിക്സ് സ്ഥാപിച്ചത്. ഫിലിപ്സ് കമ്പനിയുടെ സ്ഥാപകരായിരുന്ന ഫ്രിറ്റ്സ് ഫിലിപ്സ്, ജെറാൾഡ് ഫിലിപ്സ്, അന്റൺ ഫിലിപ്സ് എന്നിവരുടെ പിതൃ സഹോദരി ആയിരുന്നു കാളിന്റെ മാതാവ്. കാൾ മാർക്സിന്റെ അമ്മയുടെ സഹോദരൻ ഒരു ധനികനായ ബാങ്കർ ആയിരുന്നു. പിന്നീട് കാൾ മാർക്സ് സാമ്പത്തികമായി ബുദ്ധിമുട്ടു നേരിട്ടപ്പോഴൊക്കെ പണം കൊടുത്തു സഹായിച്ചിരുന്നത് ഈ അമ്മാവനായിരുന്നു.

ഹെൻറിച്ച് മാർക്സ്, ലൂഥർ സ്ഥാപിച്ചപ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചു. 1817 ൽ ജൂതൻമാർക്ക് പ്രഷ്യൻ കോടതികളിൽ ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ട ഒരു വിലക്ക് നിലവിൽ വന്നപ്പോഴായിരുന്നു ഇത്. 1818 ൽ ആണ് കാൾ മാർക്സ് ജനിച്ചത്,മാമോദീസ കർമ്മം നടന്നത് 1824 ലും. എന്നാൽ 1825 വരെ കാൾ മാർക്സിന്റെ അമ്മ, പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചിട്ടില്ലായിരുന്നു. മാർക്സിന്റെ കുടുംബം പ്രൊട്ടസ്റ്റന്റ് മതം സ്വീകരിച്ചതിന് വ്യക്തമായ തെളിവുകൾ ഇപ്പോഴുമില്ല. എന്നാൽ കാൾ മാർക്സ് താൻ ഒരുനിരീശ്വരവാദി ആയിട്ടാണ് സ്വയം വിശേഷിപ്പിക്കാറ്.

കാൾ മാർക്സിന്റെ ബാല്യത്തെക്കുറിച്ച് വളരെ പരിമിതമായ അറിവുകളേ ലഭ്യമായുള്ളു. 1830 വരെ കാൾ വീട്ടിലിരുന്നാണ് വിദ്യാഭ്യാസം ചെയ്തത്. എന്നാൽ ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായ് അദ്ദേഹം ട്രയർ ഹൈസ്ക്കൂളിൽ ചേർന്നു. സ്കൂളിന്റെ പ്രധാന അദ്ധ്യാപകൻ, കാളിന്റ പിതാവിന്റെ ഒരു സുഹൃത്തായിരുന്നു. അദ്ദേഹം ധാരാളം ലിബറൽ ഹ്യൂമാനിസ്റ്റുകളെ തന്റെ സ്കൂളിൽ അദ്ധ്യാപകരായി നിയമിച്ചിട്ടുണ്ടായിരുന്നു. ഇത് അന്നത്തെ സർക്കാരിനെ രോഷാകുലരാക്കി. സ്ക്കൂൾ വിദ്യാർത്ഥികൾക്കിടയിൽ രാഷ്ട്രീയം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് സർക്കാർ പോലീസിനെക്കൊണ്ട് സ്കൂൾ അടപ്പിച്ചു. 1835 ൽ കാൾ തത്വശാസ്ത്രവും,സാഹിത്യവും പഠിക്കുന്നതിനായി ബോൺ സർവ്വകലാശാലയിൽ ചേർന്നു. എന്നാൽ കാളിന്റെ പിതാവിന് മകൻ നിയമം പഠിക്കുന്നതിലായിരുന്നു താൽപര്യം. ഒരു ജോലി ലഭിക്കുവാനായി നിയമപഠനം ആണ് നല്ലതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. പ്രഷ്യയിൽ അക്കാലത്ത്നിർബന്ധിത സൈനിക സേവനംഉണ്ടായിരുന്നു, എന്നാൽ ഹൃദയഭാഗത്തുള്ള ഒരു അസുഖം കാരണം കാളിന് ഇതിൽ നിന്നും ഒഴിവാകാൻ പറ്റി.. സർവ്വകലാശാല വിദ്യാഭ്യാസ കാലത്ത് കാൾ മദ്യപാനത്തോട് അമിത ആസക്തിയുള്ളവനായി കാണപ്പെട്ടു വിദ്യാഭ്യാസത്തോടുള്ള താൽപര്യം കുറഞ്ഞതോടെ അദ്ദേഹത്തിന്റെ പിതാവ് കുറച്ചുകൂടെ നല്ല വിദ്യാഭ്യാസം കിട്ടുന്നതിനായി ബെർലിൻ സർവകലാശാലയിലേക്കു കാളിനെ മാറ്റി. അവിടെ കാൾ കൂടുതൽ ശ്രദ്ധവെച്ചത് തത്ത്വശാസ്ത്രവും, ചരിത്രവും പഠിക്കാനായിരുന്നു.

No comments

Powered by Blogger.