വാസ്കോ ഡ ഗാമ

സാഹസികനായ സഞ്ചാരി
Vasgo da gama








സമുദ്രമാർഗ്ഗം ഇന്ത്യയിൽ ആദ്യമായി എത്തിയ യൂറോപ്യൻ‍ സഞ്ചാരിയാണ്  വാസ്കോ ഡ ഗാമ (1460/1469 -ഡിസംബർ 24, 1524, ആംഗലേയത്തിൽ Vasco da Gama (ഉച്ചാരണം: ['vaʃku dɐ 'gɐmɐ]) 1498-ൽ ഇന്ത്യയിലേക്ക് ആഫ്രിക്കൻ വൻകര ചുറ്റിക്കൊണ്ട് പുതിയ സമുദ്രമാർഗ്ഗം കണ്ടെത്തിയത് ഈ പോർച്ചുഗീസ് നാവികനാണ്.കോഴിക്കോടിനടുത്തുള്ള കാപ്പാട് ആണ് ഇദ്ദേഹം ആദ്യം എത്തിയത്.  ദീർഘകാലം യൂറോപ്യന്മാർക്ക് അപ്രാപ്യമായിരുന്നു ഇന്ത്യ.‍ 1488-ൽ ബർത്തലോമിയോ ഡയസ്എന്ന കപ്പിത്താൻ ഗുഡ് ഹോപ്പ് മുനമ്പ്കണ്ടെത്തിയ ശേഷം 1498-ൽ ഇന്ത്യയിലേക്കുള്ള കപ്പൽ മാർഗ്ഗം വഴി ആദ്യമായി എത്തിയത് ഗാമയാണ്. അദ്ദേഹത്തെ മാനുവൽ ഒന്നാമൻ രാജാവ്കൊൻഡേസ് ഡ വിദിഗ്വിര (count of vidiguira)  എന്ന പദവി നൽകി ആദരിച്ചു. രാജകീയ രക്തത്തിൽ പിറക്കാത്ത ആദ്യത്തെ പ്രഭു കുടുംബം അദ്ദേഹത്തിന്റേതായിത്തിർ
പശ്ചാത്തലം
യൂറോപ്പിലെ ഏറ്റവും അത്യാവശ്യമുള്ള ഒരു സുഗന്ധവ്യഞ്ജനമായിരുന്നു കുരുമുളക്. അത് സുലഭമായി ലഭിക്കുന്ന സ്ഥലമാകട്ടെ കേരളവും. കുരുമുളകു മാത്രമല്ല, ഏലം,ഇഞ്ചി, കറുവാപട്ട, ജാതിക്ക തുടങ്ങി മറ്റനവധി സുഗന്ധദ്രവ്യങ്ങളും വൈഡൂര്യം,മരതകം തുടങ്ങി വിലയേറിയ വസ്തുക്കളുടെയും വ്യാപാരം കേരളത്തിലെ തുറമുഖങ്ങളിൽ നടന്നിരുന്നു എന്ന് യൂറോപ്യന്മാർക്ക് അറിയാമായിരുന്നു. ഇതെല്ലാം ആദ്യം അവർക്ക് ലഭിച്ചിരുന്നത്പേർഷ്യൻ,അറബി വ്യാപാരികളിൽ നിന്നുമായിരുന്നു. ഇവർ ഇന്ത്യയിൽ നിന്ന് ഗ്രീക്കുകാരുടെ കാലം മുതൽക്കേ വ്യാപാരം നടത്തിയിരുന്നു. ഇടനിലക്കാരായ അവർ കുത്തക കൈയാളുന്നതിന്റെ ഫലമായി ഭീമമായ ലാഭം വ്യാപാരത്തിൽ ഈടാക്കിയിരുന്നു. ജിബ്രാൾട്ടർ കടലിടുക്കിലൂടേയായിരുന്നു യവനർ വന്നിരുന്നത് എങ്കിലും ഇത് കടൽകൊള്ളക്കാരുടെ ശല്യം നിമിത്തം അത്ര സുരക്ഷിതമല്ലാത്ത ഒരു പാതയായിരുന്നു. മറ്റൊരു ജലപാത നിലവിൽ ഉണ്ടായിരുന്നു എന്ന് എല്ലാവർക്കും ഊഹവുമുണ്ടായിരുന്നു. ഇന്ത്യയിലേയ്ക്ക് ഒരു പുതിയ വ്യാപാരമാർഗ്ഗം കണ്ടുപിടിക്കുകയും അതു വഴി വ്യാപാരബന്ധം വിപുലീകരിക്കുകയും സുഗന്ധദ്രവ്യങ്ങളുടെ കുത്തക പിടിക്കുക വഴി യൂറോപ്പിലെ വലിയ ശക്തിയായി മാറാനും വേണ്ടി പോർട്ടുഗലിലെ അന്നത്തെ രാജാവായ മാനുവൽ കിഴക്കൻ പ്രദേശങ്ങളിലേയ്ക്ക് ഗാമയെ പ്രത്യേകമായി നിയോഗിക്കുകയായിരുന്നു. ആദ്യകാലങ്ങളിൽ തികച്ചും വ്യാപാരം മാത്രമായിരുന്നു പോർട്ടുഗീസുകാരുടെ ലക്ഷ്യം എന്നാൽ പിന്നീട് ഇവിടത്തെ അഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും മതപരിവർത്തനത്തിനും അവർ ശ്രമിച്ചു. പോപ്പിന് ലോകരാജ്യങ്ങളുടെ മേലെല്ലാം അധികാരമുണ്ടെന്നും പോപ്പിനെ തിരഞ്ഞെടുത്തിരുന്ന അവർക്ക് ഇത്തരം കാര്യങ്ങളിൽ അധികാരം ഉണ്ടെന്നുമായിരുന്നു അവരുടെ വിചാരം.
കപ്പലോട്ടക്കാരനായ ഹെൻറി രാജകുമാരൻ എന്നപേരിൽ ലോകപ്രസിദ്ധനായ ഡ്യൂക്ക് ഡോം ഹെൻറിയുടെ സാഹസിക ജീവിതം ആ നാട്ടിലെ നാവികസഞ്ചാരങ്ങൾക്കും കണ്ടുപിടുത്തങ്ങൾക്കും അടങ്ങാത്ത പ്രചോദനം നൽകി. ലിസ്ബൺ നഗരത്തിൽ അദ്ദേഹം നാവിക പരിശീലനകേന്ദ്രം സ്ഥാപിച്ചു. അതുവഴി നാവികവിപോർത്തുഗലിൽ സ്വീകാര്യമാക്കി.
നാവിക പ്രവർത്തനങ്ങൾക്കു പിന്നിൽ മതപരമായ ഒരു ഘടകംകൂടി ഉണ്ടായിരുന്നു.പ്രെസ്റ്റർ ജോൺ എന്നപേരിൽ ശക്തനായ ഒരു ക്രീസ്തീയ രാജാവ് ഇന്ത്യയിലോചൈനയിലോ അബിസീനിയയിലോഉണ്ടെന്നോ എന്നുള്ള ശക്തമായ വിശ്വാസം പോർത്തുഗീസുകാരിൽ വേരുറച്ചിരുന്നു. ഈ വിശ്വസം അന്വേഷണങ്ങൾക്ക് ത്വരിതമേകി. മദ്ധ്യപൌരസ്ത്യദേശങ്ങൾ ഇസ്ലാമിന്റെ വരുതിയിൽ വന്നതിൽ പരിഭവപ്പെട്ടിരുന്ന യൂറോപ്യൻ രാജാക്കന്മാർക്ക് പ്രെസ്റ്റർ ജോൺ എന്ന രാജാവിനെക്കുറിച്ചുള്ള വാർത്തകൾ സന്തോഷഭരിതമായിരുന്നു. കരമാർഗ്ഗം പ്രെസ്റ്റർ ജോണിന്റെ രാജ്യം കണ്ടുപിടിക്കാനുള്ള ശ്രമങ്ങൾ എന്നിരുന്നാലും പരാജയത്തിൽ കലാശിച്ചുകൊണ്ടിരുന്നു. ഇത് കപ്പൽ മാർഗ്ഗം കൂടുതൽ സ്വീകാര്യമാക്കിത്തീർത്തു
ഗാമയ്ക്ക് മുൻപത്തെ പര്യടനങ്ങൾ
1441 നും 47 നും ഇടക്ക അന്താവോ ഗോൺസാൽവസ് റിയോ ഡി ഓറോയിൽനിന്നും ആദ്യമായി ചരക്കുകൾ കൊണ്ടുവന്നു.1469-നും 74-നും ഇടയ്ക്ക്ഫെർണാവൊ ഗോമസ് ആഫ്രിക്കയിൽ എത്തുകയും അവിടത്തെ വ്യാപാരത്തിന്റെ കുത്തക കൈയടക്കുകയും ചെയ്തു. അദ്ദേഹമാണ് സീറാ ലിയോൺ കണ്ടു പിടിച്ചത്. പിന്നീട് ലോപോ ഗോൺസാൽവസ് ആഫ്രിക്കൻ അമേരിക്കൻ ഭൂമദ്ധ്യ രേഖ മുറിച്ചു കടന്നു. പതിനഞ്ചാം നൂറ്റാണ്ടു മുതൽക്കേ പോർട്ടുഗീസുകാർ അവർക്കു ലഭിച്ച ഇത്തരം വിവരങ്ങൾ വെച്ചും മറ്റു രാജ്യങ്ങളിലെ സമാന പര്യടനക്കാരുടെ അനുഭവം വച്ചും ഇന്ത്യാ തീരത്തേയ്ക്ക്ആഫ്രിക്കൻ വൻ‍കരയോട് ചേർന്ന് പര്യടനങ്ങൾ നടത്തിപ്പോന്നിരുന്നു. എന്നാൽജിബ്രാൾട്ടർ കടലിടുക്കിലെകൊള്ളക്കാരുടെ സാന്നിധ്യവും മറ്റുള്ള വ്യാപാരികളുടെ നിസ്സഹകരണവും ആഫ്രിക്കൻ വൻ‌കര ചുറ്റാൻ അവരെ നിർബന്ധിതരാക്കുകയായിരുന്നു. ഗാമയ്ക്ക് പത്തു വയസ്സുള്ളപ്പോൾബർത്തലോമിയോ ഡയസ് പ്രതീക്ഷാ മുനമ്പ് (Cape of Good Hope) വരെ യാത്ര ചെയ്തു തിരിച്ചു വന്നിരുന്നു. അദ്ദേഹം കൊടുങ്കാറ്റുകളുടെ മുനമ്പ് എന്നാണിതിനെ ആദ്യം പേരിട്ടത്. അദ്ദേഹത്തിന്റെ യാത്രക്കു ശേഷമാണ് അതിനപ്പുറം അറിയാത്ത പല രാജ്യങ്ങളും ഉണ്ടെന്നും ഇന്ത്യഅവിടെയായിരുക്കാം എന്നുമുള്ള സംശയം ബലപ്പെട്ടത്. പെറോ ഡ കോവിള,അൽഫോൻസൊ ഡ പൈവ എന്നിവരുടെ സംഘം ബാർസലോണ, റോഡ്സ് ദ്വീപുകൾഎന്നീ സ്ഥലങ്ങളിലൂടെഅലക്സാണ്ഡ്രിയയിലേയ്ക്കും അവിടെ നിന്ന്‌ ഏഥൻ, ഓർമുസ് തീര‍ങ്ങൾ വഴി ഇന്ത്യയിലേയ്ക്ക് കടലിലും കരയിലുമായി എത്തിച്ചേർന്നത് മേല്പറഞ്ഞ വിശ്വാസം ഊട്ടി ഉറപ്പിച്ചു. എന്നാൽ കോവിള, എത്യോപ്യയിൽവച്ച് മരണമടഞ്ഞതും ആ സ്ഥാനത്തേയ്ക്ക് അയച്ച പൈവയെഎത്യോപ്യൻ ചക്രവർത്തി തടഞ്ഞുവച്ചതും ഈ ദൌത്യം ഏറ്റെടുക്കൽ‍ ഗാമയുടെ പിതാവിൽ നിക്ഷിപ്തമായി. ഗാമയുടെ പിതാവ് നല്ല ഒരു കപ്പൽ സാഹസികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ‍ ആഫ്രിക്കൻ തീര‍ത്തു നിന്ന് നിരവധി തവണ സ്വർണ്ണം കയറ്റി കപ്പൽ യാത്ര നടത്തി തഴക്കം വന്നയാളുമായിരുന്നു.ഇന്ത്യയിലേക്കുള്ള കപ്പൽപ്പാത കണ്ടെത്താനുള്ള ദുഷ്കരമായ ആ ദൌത്യം ആദ്യം മാനുവൽ ഒന്നാമൻ രാജാവ്ഗാമയുടെ പിതാവിനെയാണ് ഏല്പിച്ചത്. എന്നാൽ ആരോഗ്യസ്ഥിതി മോശമായതിനാൽ മകൻ വാസ്കോ ആ ജോലി ഏറ്റെടുക്കുകയായിരുന്നു
ജനനം
പോർട്ടുഗലിലെ വിദിഗ്വരെയ്ക്കടുത്തുള്ളസിനെസ് എന്ന സ്ഥലത്ത് 1460 ലോ  1469 ലോ  ആണ് വാസ്കോഡഗാമ ജനിച്ചതെന്ന് കരുതപ്പെടുന്നു. അച്ഛൻഎസ്തെവാവൊ ഡ ഗാമയ്ക്കും അമ്മ ഇസാബെൽ സൊദ്രേയ്ക്കും ഉണ്ടായിരുന്ന ആറു മക്കളിൽ മുന്നാമനായിരുന്നു വാസ്കോ. അച്ഛൻ അക്കാലെത്തെ പേരുകേട്ട ഒരു നാവികനും വ്യാപാരിയുമായിരുന്നു. അദ്ദേഹം തെക്കേ ആഫ്രിക്കയിൽ നിന്നും സ്വർണ്ണം കപ്പൽ മാർഗ്ഗം ഒരിക്കൽ പോലും അപകടങ്ങളില്ലാതെ കൊണ്ടു വന്നതിൽ പ്രശസ്തനായിരുന്നു. അച്ഛന്റെ പാത പിൻ‌തുടർന്ന് കൊച്ചു വാസ്കോ ചെറുപ്പം മുതലേ നാവികനാകാൻ ആഗ്രഹിച്ചു
കുടുംബം
കാതറീന ഡി അതെയ്ഡെ ആയിരുന്നു ഭാര്യ. അവർക്ക് ഫ്രാൻസിസ്കോ, എസ്തെവാവാഓ (പിന്നീട് ഇന്ത്യയിൽ ഗവർണ്ണർ ആയിരുന്ന എസ്തെവാഓ ഡ ഗാമ), പാവുളോ, പെഡ്രോ, അൽവാരോ, ക്രിസ്തൊവാഓ എന്നിങ്ങനെ ആറ് ആൺ മക്കളും ഇസാബെൽ എന്നൊരു പെൺകുട്ടിയും ഉണ്ടായിരുന്നു
ആദ്യകാലങ്ങൾ
അച്ഛന്റെ നിര്യാണത്തിനുശേഷം രാജവിന്റെ കീഴിലുള്ള കപ്പൽ പടയിൽ കപ്പിത്താനായി വാസ്കോ. 1490-ൽ പോർട്ടുഗൽ കോളനിയായ ഗിനി തീരങ്ങളിൽ ഉണ്ടായ ഫ്രഞ്ചുകാരുടെ അധിനിവേശം ധീരമായി ചെറുത്തതിന് ഇമ്മാനുവൽ ഒന്നാമന്റെ പ്രശംസക്ക് പാത്രമായി. 
ആദ്യത്തെ കപ്പൽ ദൌത്യം
1497 ജൂലൈ 8 ന് വാസ്കോ ഡ ഗാമയുടെ ആദ്യത്തെ പര്യടനം ആരംഭിച്ചു. നാലു കപ്പലുകൾ ആണ് അവരുടെ സംഘത്തിലുണ്ടായിരുന്നത്. അവ താഴെ പറയുന്നവയാണ്.
സാവൊ ഗാബ്രിയേൽ- ഇതിൽ ഗാമയും 150 കൂട്ടാളികളും സഞ്ചരിച്ചു. 178 ടൺ ഭാരമുണ്ടായിരുന്ന ഈ പായ്ക്കപ്പൽ 27 മീറ്റർ നീളവും 8 മീറ്റർ വീതിയും ഉണ്ടായിരുന്നു.സാവോ റഫായേൽ- ഗാമയുടെ സഹോദരൻ പാവുലോ ഡ ഗാമയായിരുന്നു ഇതിന്റെ കപ്പിത്താൻ. ഗബ്രിയേലിൻറേതിനു തുല്യമായ ഘടന ഇതിനുണ്ടായിരുന്നു.ബെറിയോ - ചരക്കു കപ്പൽ, നിക്കോളാസ് കോയ്ല്യോ ആണ് ഇത് നയിച്ചിരുന്നത്.പേരറിയാത്ത ഒരു സംഭരണിക്കപ്പൽ, ഗോൺസാലോ നൂനെസ് ആണ് ഇത് നയിച്ചത്. സെന്റ്. ബ്ലേസ് എന്ന സ്ഥലം വരെ മാത്രമേ ഈ കപ്പൽ മറ്റു കപ്പലുകളെ അനുഗമിച്ചുള്ളു. അതിനുശേഷം കപ്പലിൽ ചരക്കുകൾ മറ്റു കപ്പലുകളുമായി പങ്കുവച്ചശേഷം അഗ്നിക്കിരയാക്കിക്കളഞ്ഞു
കേരളത്തിൽ
വാസ്കോ ഡ ഗാമ കോഴിക്കോട്ടെത്തിയതീയ്യതിയെക്കുറിച്ച് ചരിത്രകാരന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ്‌ ഉള്ളത്. 1498 മേയ് 17 നാണെന്നും അതല്ല 1498 ഓഗസ്റ്റ് 26 നാണെന്നും അതു രണ്ടുമല്ല 1498 മേയ് 18 നാണെന്ൻ ഹാമിൽട്ടണും ജൂലൈ 18നാണെന്ന് ഫെറിയ ഡിസൂസയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ കപ്പൽ മാർഗ്ഗം എത്തിച്ചേർന്ന ആദ്യത്തെ യൂറോപ്പുകാരായിത്തീർന്നു ഗാമയും സംഘവും. ഒരു വർഷവും അഞ്ചുമാസവും അവർക്ക് വേണ്ടി വന്നു. കോഴിക്കോട് എന്ന് തെറ്റിദ്ധരിച്ച അവർ കാപ്പാടിനടുത്തായി നങ്കൂരമിട്ടപ്പോൾ വൻ ജനക്കൂട്ടം കരയിൽ തടിച്ചുകൂടി. മുൻ‍കാല പരിചയം വച്ച് ജനങ്ങൾ എന്തിനുള്ള പുറപ്പാടാണ് എന്ന ഭയന്ന ഗാമ ഒരു അറബി അടിമയെയും മുന്നാം കപ്പൽ കപ്പിത്താൻ നിക്കോളാവ് കോയ്‍ല്ഹോവിനെയും കരയിലേയ്ക്ക് ചെറു തോണിയിൽ കയറ്റി വിട്ടു. അദ്ദേഹത്തിന്റെ സംഘത്തിലുണ്ടായിരുന്ന ഒരാളുടേ രേഖകൾ അന്നത്തെ സംഭവം വ്യക്തമായി വിവരിക്കുന്നുണ്ട്. എന്നാൽസാമൂതിരി അന്ന് പൊന്നാനിയിലായിരുന്നു. ദൂതൻ മൂലം വിവരമറിഞ്ഞ അദ്ദേഹം അവർക്ക് വേണ്ട ഏർപ്പാടുകൾ നല്കാൻ ഉത്തരവിട്ട ശേഷം പൊന്നാനിയിൽ നിന്ന് പുറപ്പെട്ടു വന്നു. പിന്നീട് ഗാമയും കൂട്ടരും രാജാവീന്റെ നിർദ്ദേശപ്രകാരംപന്താലായിനിക്കൊല്ലത്തിനു സമീപം നങ്കൂരമിട്ടു. മേയ് 28 നു ഗാമ അകമ്പടിക്കാർക്കൊപ്പം സാമൂതിരിയെസന്ദർശിക്കാൻ പുറപ്പെട്ടു. പോകുന്ന വഴിക്ക് കണ്ട ഹിന്ദു ക്ഷേത്രത്തിൽ ക്രിസ്ത്യൻ പള്ളിയാണെന്നു കരുതി അവർ പ്രാർത്ഥനയും നടത്തി.
കോഴിക്കോടിനടുത്തെത്തിയപ്പോഴേക്കും നാട്ടുകാരായ അല്പ വസ്ത്രധാരികളായ മുക്കുവന്മാരുടെ 20 വഞ്ചികൾ ഗാമയുടെ കപ്പലുകളെ വളഞ്ഞു. അന്നു വരെ കണ്ടിട്ടില്ലാത്തതരം കപ്പൽ കണ്ടതു കൊണ്ട് കാര്യങ്ങൾ അന്വേഷിക്കാനെത്തിയതായിരുന്നു അവർ. കപ്പലുകൾ നങ്കൂരമിടാനും ഒരു പ്രതിനിധിയെ തുറമുഖത്തേക്കുവിടാനും അവർ ആവശ്യപ്പെട്ടതായി പോർത്തുഗീസുകാർക്ക് മനസ്സിലായി.
എന്നാൽ വളരെ ധനികാരായ നാട്ടുകാരെ പ്രതീക്ഷിച്ച ഗാമക്ക് ഇവരെ കണ്ടപ്പോൾ നിരാശ തോന്നി. കറുത്ത നിറമുള്ളതും കുറുവുമാത്രം വസ്ത്രം ധരിക്കുന്നവരെ അദ്ദേഹം അല്പം ഭയത്തോടു കൂടിയാണ് കണ്ടത്. പോർട്ടുഗലിൽ നിന്ന് വരുമ്പോൾ അവിടത്തെ ജയിലിൽ നിന്നും ഏതാനും കുറ്റവാളികളെക്കൂടി ഗാമ കൊണ്ടുവന്നിരുന്നു. അപായകരമായ ദൗത്യങ്ങൾക്ക് തന്റെ കപ്പൽ ജീവനക്കാരെ ഉപയോഗിക്കാതെ കുറ്റവാളികളെ ആ ദൗത്യം ഏല്പിക്കുകയായിരുന്നു ഗാമയുടെ ഉദ്ദേശം. അത്തരത്തിൽ ഒരു കുറ്റവാളിയായ പോർത്തുഗീസുകാരനെയാണ് നാട്ടുകാരുമായുള്ള കൂടിക്കാഴ്ചക്ക് തുറമുഖത്തേക്ക് ഗാമ അയക്കുന്നത്.
ഗാമയുടെ രണ്ടാം ദൗത്യം
പ്രശ്നങ്ങൾ പരിഹരിക്കുവാനായി മാനുവൽ ഒന്നാമന്റെ നിർദ്ദേശപ്രകാരം1502 ജനുവരി 10-ന്‌ രണ്ടാം ദൌത്യവുമായി ഗാമ വീണ്ടും ഇന്ത്യയിലെയ്ക്ക് പുറപ്പെട്ടു. ഗാമയെ പേർഷ്യ, അറേബ്യ, ഇന്ത്യ എന്നീ സമുദ്രങ്ങളുടെ അഡ്മിറലായി നിയമിച്ചിരുന്നു. ഇത്തവണ സായുധസേനാ ബലം കൂടുതൽ ആയിരുന്നു സംഘത്തിൽ.നാവികവ്യൂഹത്തിൽ 15 കപ്പലുകളും എണ്ണൂറു സൈനികരുമുണ്ടായിരുന്നു. ഗാമയുടെ മരുമകൻ എസ്തെവായോ, അമ്മാവൻ വിൻസെൻറ് സൊദ്രേ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു  കബ്രാൾ ഇത്രയും കാലം കൊണ്ട് കേരളത്തിൽ തുടങ്ങി വച്ച പോർത്തുഗീസ് സ്ഥാപനങ്ങളുടെ സം‍രക്ഷണം ആയിരുന്നു അവരുടെ പ്രധാന ലക്ഷ്യം. വരുന്ന വഴിക്ക് കിഴക്കൻ ആഫ്രിക്കയിൽ ഖിൽവായിലെ ഷേയ്ക്കിനെ സന്ദർശിച്ച് കപ്പപ്പണം സമാഹരിച്ചു. ഇത്തവണത്തെ വരവ് അതിക്രൂരമായാണ് ഗാമ നിർവ്വഹിച്ചത്. കോഴിക്കോടിനടുത്ത് നിരവധി കപ്പലുകൾ കൊള്ളയടിച്ചു, പലതും നശിപ്പിച്ചു. കണ്ണൂരിലെത്തി കോലത്തിരിയുമായി വ്യാപാരക്കരാറിലേർപ്പെട്ടു. ചരക്കുകൾ കയറ്റി തിരിച്ചു പോകുന്ന വഴിക്ക് മൂറുകൾ വൻ കപ്പൽ വ്യൂഹവുമായി ആക്രമിച്ചെങ്കിലും ഗാമയുടെ സാമർത്ഥ്യം മൂലം വിജയം പോർട്ടുഗീസുകാർക്കായിരുന്നു. പല കപ്പലുകളും നശിപ്പിക്കുകയും കൊച്ചിയിലേയ്ക്ക് കൊണ്ടുവരുകയും ചെയ്തു. പട്ടാളക്കാരെ കൊച്ചിയിൽ ഇറക്കി ഗാമ വീണ്ടും പോർട്ടുഗലിലേയ്ക്ക് തിരിച്ചു പോയി. പോകുന്നവഴിക്ക് മക്കയിലേയ്ക്ക്തീർത്ഥാടനത്തിനു പോയിക്കൊണ്ടിരുന്ന മേറി എന്ന കപ്പൽ മുക്കി അതിലെ യാത്രക്കരെ കൊല്ലുകയും ചെയ്തു. ചരിത്രാതീതകാലം മുതൽ അഭംഗുരമായി തുടർന്ന ഇന്ത്യൻ സമുദ്രവ്യാപാരത്തിന്‌ ആദ്യാമായ് കളങ്കം ചാർത്തിയ സംഭവം അതായിരുന്നു. അതോടെ ഇന്ത്യയുടെ ചരിത്രത്തിലെ പുതിയ നാഴികക്കല്ല് പിറന്നു.
വൈസ്റേയി എന്ന നിലയിൽ ഗാമയുടെ രണ്ടാം വരവ് അത്യന്തം വിജയകരമായിരുന്നു. 29 എണ്ണമുള്ള കപ്പൽ വ്യൂഹം അദ്ദേഹം നശിപ്പിക്കുകയും ഒട്ടനവധി നാടുവാഴികളുമായി സന്ധിയിൽ ഏർപ്പെട്ട് വ്യാപാരം മെച്ചപ്പെടുത്തി. ഒരു ദശലക്ഷം സ്വർണ്ണം മതിപ്പുള്ള ചരക്കുകൾ കൊണ്ടുവരികയും ചെയ്തു.
മാനുവൽ രാജാവ് ഇത്തവണയും ബഹുമതികൾ കൊണ്ട് അദ്ദേഹത്തെ ആദരിച്ചു. ഇത്തവണ സിനെസിനു പകരം വിദിഗ്വിരയും ഫ്രാദേസ് വില്ലയും അദ്ദേഹത്തിന് നൽകപ്പെട്ടു. 1519 ൽ അദ്ദേഹത്തിന് കോണ്ടേസ് ഡി വിദിഗ്വിര എന്ന സ്ഥാനം നൽകി ആദരിച്ചു. അന്നു മുതൽ അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരിനും മുന്നിൽഡോം (പ്രഭു, Lord) എന്ന സംജ്ഞ ചേർക്കപ്പെടുകയും രാജകീയ രക്തമില്ലാത്ത അദ്യത്തെ പ്രഭു കുടുംബമായി മാറുകയും ചെയ്തു.

വാസ്കോ ഡ ഗാമ ഇന്ത്യയിലെത്താൻ ആദ്യം സ്വീകരിച്ച മാർഗ്ഗം, കോവിളയും പൈവയും കരയില്ലൂടെ വന്ന മാർഗ്ഗവും കാണാം





വാസ്കോ ഡ ഗാമ ആദ്യ കപ്പൽ യാത്രയ്ക്ക് സ്വീകരിച്ച മാർഗ്ഗം.




No comments

Powered by Blogger.